നി​ർ​മാ​ണം പൂർ​ത്തി​യാ​യിട്ട് ഒ​ൻ​പ​ത് വ​ർ​ഷം; ചേ​കാ​ടി പാ​ലം ഇനിയും ഉ​ദ്ഘാ​ട​നം ചെ​യ്തി​ല്ല
Saturday, May 18, 2024 6:02 AM IST
പു​ൽ​പ്പ​ള്ളി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​ൻ​പ​ത് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ന്നി​ല്ല. 2015ൽ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ചേ​കാ​ടി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ മു​ൻ​പ് സ​മീ​പ​ന റോ​ഡി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​താ​ണ് പാ​ലം ഉ​ദ്ഘാ​ട​നം.

പാ​ലം ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. പൂ​ർ​ണ​മാ​യും ക​ബ​നി ന​ദി​യു​ടെ കേ​ര​ള പ​ര​ധി​യി​ലാ​ണ് ചേ​കാ​ടി പാ​ലം.

2009ൽ ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കാ​ണ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. 12 കോ​ടി​യോ​ളം രൂ​പ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ​ത്. ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​കു​ന്ന​തു​കാ​ര​ണം സ​മീ​പ​ന​റോ​ഡു​ക​ളു​ടെ വി​ക​സ​നം പ്ര​തി​സ​ന്ധി​യി​ലാ​ണ്.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി​യെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഷാ​ണ​മം​ഗ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്നു മൈ​സൂ​രു, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​ദൂ​രം കു​റ​യ്ക്കു​ന്ന​താ​ണ് പാ​ലം.