മു​ട്ടി​ൽ മ​രം മു​റി : സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​ല​പാ​ട് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി
Sunday, May 19, 2024 5:46 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ 2021ൽ ​ന​ട​ന്ന അ​ന​ധി​കൃ​ത ഈ​ട്ടി മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​ല​പാ​ട് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം 2023 ഡി​സം​ബ​ർ നാ​ലി​നു ബ​ത്തേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​ഭി​പ്രാ​യം.

ഇ​ത് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ച​താ​ണ് പോ​ലീ​സി​നെ അ​ല​ട്ടു​ന്ന​ത്. സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന ചി​ന്ത ജ​ന​ങ്ങ​ളി​ൽ വേ​രു​പി​ടി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ജി​ല്ലാ മു​ൻ ഗ​വ.​പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ.​ജോ​സ​ഫ് മാ​ത്യു​വാ​ണ് മ​രം മു​റി​ക്കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​പാ​ർ​ശ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ദ്ദേ​ഹ​ത്തെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ടാ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

ജോ​സ​ഫ് മാ​ത്യു ജി​ല്ലാ ഗ​വ.​പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യി​രി​ക്കെ​യാ​ണ് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ അ​ന​ധി​ക​തൃ​ത ഈ​ട്ടി​മു​റി ന​ട​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ അ​ദ്ദേ​ഹം വി​ഷ​യം ജി​ല്ലാ ക​ള​ക്ട​റു​ടെ​യും സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. മ​രം​മു​റി​ക്കേ​സ് തു​ട​ക്ക​ത്തി​ൽ ജി​ല്ലാ കോ​ട​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​തും ജോ​സ​ഫ് മാ​ത്യു​വാ​ണ്.

നി​യ​മ​വി​രു​ദ്ധ​മാ​യി ഈ​ട്ടി​ക​ൾ മു​റി​ച്ച​തി​നു വ​നം വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മീ​ന​ങ്ങാ​ടി പോ​ലീ​സ് എ​ടു​ത്ത 281/2021 ന​ന്പ​ർ കേ​സ് അ​ന്വേ​ഷി​ച്ചാ​ണ് പ്ര​ത്യേ​ക സം​ഘം 86,000 പേ​ജ് വ​രു​ന്ന​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ത​ടി​ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ല​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം. ബ​ത്തേ​രി മു​ൻ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ണം.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ​ഴു​തു​ക​ൾ അ​ട​ച്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ പ​ക്ഷം. അ​ന​ധി​കൃ​ത മ​രം​മു​റി ന​ട​ന്ന കാ​ല​ത്തെ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന അ​ഭി​പ്രാ​യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

മ​രം മു​റി​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു അ​നു​മ​തി തേ​ടി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന ഉ​പ​ദേ​ശം ആ​ഴ്ച​ക​ൾ മു​ന്പ് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി​ക്കു ക​ത്തി​ലൂ​ടെ ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ താ​നൂ​ർ ഡി​വൈ​എ​സ്പി​യാ​യ ബെ​ന്നി ഈ ​ക​ത്തി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് ജോ​സ​ഫ് മാ​ത്യു എ​ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി. കേ​സി​ൽ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ ഉ​ന്ന​യി​ക്കാ​നി​ട​യു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​ത്ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13ന് ​സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റു​മാ​യി എ​ഡി​ജി​പി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ കേ​സ് ച​ർ​ച്ച ചെ​യ്തു. കു​റ്റ​പ​ത്ര​ത്തി​ലെ പോ​രാ​യ്മ​ക​ളാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​വ​ത​രി​പ്പി​ച്ച​ത്.

റ​വ​ന്യൂ ഉ​ദ്േ​യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത് അ​ഡീ​ഷ​ണ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പ​ദ​വി ഒ​ഴി​യു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​റി​യി​ക്കു​ക​യു​ണ്ടാ​യി. റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ലെ വൃ​ക്ഷ​വി​ല അ​ട​ച്ച​തും സ്വ​യം കി​ളി​ർ​ത്ത​തും ന​ട്ടു​വ​ള​ർ​ത്തി​യ​തു​മാ​യ മ​ര​ങ്ങ​ളി​ൽ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള​വ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​നു കൈ​വ​ശ​ക്കാ​രെ അ​നു​വ​ദി​ച്ച് റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി 2020 ഒ​ക്ടോ​ബ​ർ 24നു ​ഉ​ത്ത​ര​വാ​യി​രു​ന്നു.

ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് വ​യ​നാ​ട്ടി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ അ​ന​ധി​കൃ​ത ഈ​ട്ടി, തേ​ക്ക് മു​റി ന​ട​ന്ന​ത്. മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ മു​റി​ച്ച മ​ര​ങ്ങ​ൾ 2021 ജൂ​ണി​ലാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ​നി​ന്നു മു​റി​ച്ച 231 ക്യു​ബി​ക് മീ​റ്റ​ർ ഈ​ട്ടി​യാ​ണ് കു​പ്പാ​ടി വ​നം ഡി​പ്പോ​യി​ലു​ള്ള​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി പു​ത്ത​ൻ​കു​ന്നി​ൽ​നി​ന്നു മു​റി​ച്ച 18.75 മീ​റ്റ​ർ തേ​ക്കും ഇ​തേ ഡി​പ്പോ​യി​ലു​ണ്ട്. മ​രം​മു​റി​ക്കേ​സി​ൽ വ​നം വ​കു​പ്പി​ന്‍റെ കു​റ്റ​പ​ത്ര സ​മ​ർ​പ്പ​ണം വൈ​കു​ക​യാ​ണ്.