അസിസ്റ്റന്റ് കളക്ടറായി എസ്. ഗൗതം രാജ് ചുമതലയേറ്റു
1424009
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: വയനാട് അസിസ്റ്റന്റ് കളക്ടറായി എസ്. ഗൗതംരാജ് ചുമതലയേറ്റു. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ മുന്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേന്പറിൽ നടന്ന പരിപാടിയിൽ എഡിഎം കെ. ദേവകി, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായി.