ഓപ്പറേഷൻ ആഗ്: ഗുണ്ടകൾക്കെതിരേ കർശന നടപടികളുമായി വയനാട് പോലീസ്
1423092
Friday, May 17, 2024 6:44 AM IST
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരേ കർശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതൽ തടങ്കലിലാക്കി.
വിവിധ കേസുകളിൽപെട്ട് ഒളിവിൽ കഴിയുകയായിരുന്ന 32 പേരെ പിടികൂടി. ഗുരുതര കുറ്റകൃത്യങ്ങളിൽ പെടുന്നവർക്കെതിരേ അടിയന്തര നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികൾക്കെതിരെയുളള തെരച്ചിൽ ശക്തമാക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.
വരും ദിവസങ്ങളിലും ഇത്തരത്തിൽ പോലീസിന്റെ കർശന പരിശോധനകളുണ്ടാവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നടപടികളുണ്ടാകും. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും വയനാട് പോലീസ് അറിയിച്ചു.