സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രമേശനാണ്(31) പരിക്കേറ്റത്. ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശനെ പാഞ്ഞടുത്ത ആന തുന്പിക്കൈയ്ക്കു തട്ടുകയായിരുന്നു. വീട്ടുകാർ ഒച്ചയിട്ടപ്പോഴാണ് ആന പിൻവാങ്ങിയത്.