ഹംസയുടെ വിയോഗം: വയനാട് പ്രസ് ക്ലബ് അനുശോചിച്ചു
1423293
Saturday, May 18, 2024 6:02 AM IST
കൽപ്പറ്റ: കഴിഞ്ഞ 18 വർഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയിൽ ഹംസയുടെ നിര്യാണത്തിൽ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു മിനുട്ട് മൗനമാചരിച്ചതിന് ശേഷം നടന്ന പരപാടിയിൽ പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകരായ കെ. രാംദാസ്, കെ. മുസ്തഫ, പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ്, ട്രഷറർ ജോമോൻ ജോസഫ്, ജോയിന്റ് സെക്രട്ടറി ടി. അനീസ് അലി, മനോരമ ന്യൂസ് മലബാർ റീജണൽ ഹെഡ് ബിജി തോമസ്, എസ്. മഹേഷ് കുമാർ, വയനാട് ബ്യൂറോ ചീഫ് ചെറിയാൻ വർഗീസ്,
മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് ഷിന്റോ ജോസഫ്, സർക്കുലേഷൻ മാനേജർ ഫ്രാൻസിസ് ജോസ്, കെ. സജീവൻ, കൃഷ്ണകുമാർ, എം. കമൽ, കെ.പി. ഷൗക്കത്തലി, സന്തോഷ് പിള്ള, ടി. സംഗീത്, സുർജിത് അയ്യപ്പത്ത്, ബ്രിജേഷ്, മിഥുൻ സുധാകരൻ, ടി.പി. ധനേഷ്, പ്രേമലത എന്നിവർ പ്രസംഗിച്ചു.