വളർത്തുമൃഗങ്ങൾക്കായി മഴക്കാല മുന്നൊരുക്കം: പരിശീലനം നടത്തി
1423294
Saturday, May 18, 2024 6:02 AM IST
കൽപ്പറ്റ: വളർത്തുമൃഗങ്ങൾക്കായുള്ള മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഹ്യുമൻ സൊസൈറ്റി ഇന്റർനാഷണൽ പടിഞ്ഞാറത്തറയിൽ പരിശീലനം സംഘടിപ്പിച്ചു.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിലെ മൃഗസംരക്ഷണം മുൻനിർത്തിയായിരുന്നു പരിശീലനം. പങ്കെടുത്തവർക്ക് ദുരന്തസാധ്യതാപ്രദേശങ്ങൾ തിരിച്ചറിയൽ, റോൾ പ്ലേ, പ്രഥമ ശുശ്രൂഷ എന്നിവയിൽ പരിശീലനം നൽകി.
ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി കണ്‍സൽട്ടന്റ് ഡോ.കരുണാകരൻ അഖിൽദേവ്, പൂക്കോട് വെറ്ററിനറി കോളജ് അസി.പ്രഫ.ഡോ.ആർ.എൽ. രതീഷ്, ഹ്യുമൻ സൊസൈറ്റി ഇന്റർനാഷണൽ ദുരന്ത നിവാരണ കോഓർഡിനേറ്റർ നയന സ്കറിയ എന്നിവർ നേതൃത്വം നൽകി.
പടിഞ്ഞാറത്തറ പഞ്ചായത്തിൽ ഏകദേശം 76,000 കന്നുകാലികളാണുള്ളത്. ഇതിൽ 46 ശതമാനം ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലാണ് വസിക്കുന്നത്.