മഴയത്തും വെയിലത്തും ദുരിതം; സ്മാർട്ട് റോഡുകളുടെ നിർമാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1423925
Tuesday, May 21, 2024 1:50 AM IST
തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുന്നതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെകുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീ,ൻ ആവശ്യപ്പെട്ടു.
കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്തതോടെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും. വീട്ടുകാർക്ക് വലിയ കുഴികൾ ചാടി കടന്നു വേണം പുറത്തുപോകാൻ. പലരും വീട്ടിൽ നിന്ന് വാഹനം എടുത്തിട്ട് മാസങ്ങളായി. മഴ തുടങ്ങിയതോടെ നിർമാണം നിലച്ചു.
273 കോടി മുടക്കി നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴചെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. ക്യത്യമായ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമായത്. നിർമാണം എന്നു തുടങ്ങിയെന്നും എന്നു പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും ഇവിടെ അത് നടപ്പാക്കിയിട്ടില്ല.
റോഡുകളും വീടുകളും വെള്ളത്തില്‍
തിരുവനന്തപുരം: മഴ ആരംഭിക്കുന്നതിനു മുന്നേ പൂര്‍ത്തിയാക്കേണ്ടിയിരുന്ന മഴക്കാല പൂര്‍വ ശുചീകരണം എങ്ങുമെത്താതയതോടെ തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമായി.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. മിക്കയിടങ്ങളിലും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം മുട്ടത്തറ, അട്ടക്കുളങ്ങര, കിളിപ്പാലം, മണക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതോടെ പുറത്തിറങ്ങാന്‍ പറ്റാതെ ജനങ്ങള്‍ വലഞ്ഞു. മുക്കോലയ്ക്കല്‍, ആര്യന്‍കുഴി, വള്ളക്കടവ്, സംഗമം നഗര്‍, സെക്യുലാര്‍ ഗാര്ഡന്, മുട്ടത്തറ പരുത്തിക്കുഴി ബൈപ്പാസ് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടു ഉണ്ടായി. ടെക്നോപ്പാര്‍ക്കിലെ സര്‍വീസ് റോഡ്, അടിപ്പാലം, കോരാളം കുഴി, കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡുകളില്‍ പലതും വെള്ളം കയറിയും ചെള്ളി നിറഞ്ഞും താറുമാറായി.
ഞായറാഴ്ച രാവിലെ മുതല്‍ മഴ തോര്‍ന്നെങ്കിലും അര്‍ധരാത്രിയോടെ മഴ ശക്തമായി. ഇതോടെ പല ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു. കൃത്യമായ ഇടവേളകളില്‍ നഗരത്തിലെ ഒടകള്‍ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആരോപണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപോയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യം വലിയ ഭീഷണിയാണെന്നു നാട്ടുകാര്‍ പറയുന്നു.
വെള്ളം കയറിയ വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. ശ്രീകാര്യം, ചാവടിമുക്ക്, പൗണ്ട്കടവ്, എസ്എന്‍ നഗര്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. പാങ്ങോട് മിലിറ്ററി ആശുപത്രിയിയുടെ മുന്‍വശത്തെ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. തേക്കുമൂടില് മഴയെ തുടര്‍ന്നു വീടിന്റെ മതില് ഇടിഞ്ഞു.
വെള്ളക്കെട്ടിനൊപ്പം പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും തിരിച്ചടിയായി. ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും തകരാറിലായി.
തീരദേശ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷം
വലിയതുറ: കഴിഞ്ഞ രണ്ട് ദിവസമായി ഇടപെട്ട് ശക്തമായി പെയുന്ന മഴയില്‍ തീരദേശ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നിലക്കാതെ പെയ്ത ശക്തമായ മഴയില്‍ വെട്ടുകാട് , വേളി , ഓള്‍സെയിന്റ്സ്-ബാലനഗര്‍ , മുട്ടത്തറ , വലിയതുറ സ്റ്റേഷന്‍കടവ് എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെളളം കയറി.
ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ തന്നെ മുട്ടത്തറ ഭാഗത്തുളള 15 ഓളം വീടുകളില്‍ വെളളം കയറിയതിനെ തുര്‍ന്ന് വീട്ടുകാര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. മുട്ടത്തറ ഭാഗത്തുകൂടി കടന്നുപോകുന്ന പാര്‍വതി പുത്തനാറിലെ ജല നിരപ്പ് ഇന്നലെ പുലര്‍ച്ചെ തോരാതെ പെയ്ത മഴയില്‍ ഗണ്യമായി ഉയര്‍ന്നതില്‍ പരിസരവാസികള്‍ ഏറെ ആശങ്കയിലാണ്. കൂടാതെ പൂന്തുറ , വലിയതുറ , ശഖുംമുഖം ഭാഗങ്ങളില്‍ കടല്‍ ക്ഷേപം ശക്തമായിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയും സുരക്ഷിത ഭാഗങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
എയര്‍പോര്‍ട്ടിനു സമീപം മരം കടപുഴകി വീണു
വലിയതുറ: ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടിന് സമീപം വാകമരം കടപുഴകി റോഡിന് കുറുകെ വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ രാവിലെ 7.45 ഓടുകൂടിയാണ് മരം കടപുഴകി റോഡിന് കുറുകെ വീണത്. സമീപവാസികള്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.