ജില്ലയിലെ സ്കൂൾ വാഹനങ്ങൾ പരിശോധിക്കും
1424003
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പ് അധ്യയന വർഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.
പരിശോധനയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധന നടത്തി സ്റ്റിക്കർ പതിപ്പിക്കും. മുഴുവൻ വാഹനങ്ങളും "വിദ്യാവാഹൻ’ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മേഖലാ ട്രാൻസ്പേർട്ട് ഓഫീസർ അറിയിച്ചു.
വൈത്തിരി താലൂക്ക് പരിധിയിലെ വാഹനങ്ങളുടെ പരിശോധന 22 മുതൽ 25 വരെ കൽപ്പറ്റ ബൈപാസ് റോഡിൽ നടക്കും. ഡ്രൈവർമാർക്കുള്ള പരിശീലനം 29 ന് കൽപ്പറ്റ മോട്ടോർ വാഹന വകുപ്പിന്റെ കോണ്‍ഫറൻസ് ഹാളിൽ നടത്തും. മാനന്തവാടി, ബത്തേരി സബ് ആർടി ഓഫീസിന് കീഴിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും പരിസീലന ക്ലാസും അതത് സ്ഥനങ്ങളിൽ നടക്കും. ഡ്രൈവർമാർ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങണമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.