‘ഒപ്പം’ പദ്ധതി: സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്തു
1423433
Sunday, May 19, 2024 5:46 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ’ഒപ്പം’ എന്ന പേരിൽ നടത്തുന്ന ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കായികതാരങ്ങൾക്ക് സ്പോർട്സ് സാമഗ്രികൾ വിതരണം ചെയ്തു.
വൈത്തിരി പഞ്ചായത്ത് മൈതാനത്ത് സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു.
സർവകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടർ ഡോ.ടി.എസ്. സജീവ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, പഞ്ചായത്ത് അംഗം ജയപ്രകാശ്, സർവകലാശാല റിസർച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.