നഴ്സുമാരെ ആദരിച്ചു
1424005
Tuesday, May 21, 2024 7:37 AM IST
പുൽപ്പള്ളി: നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി പെരിക്കല്ലൂർ സെന്റ് തോമസ് ദേവാലയത്തിൽ കെസിഡബ്ല്യുഎയുടെ നേതൃത്വത്തിൽ ഇടവകയിൽനിന്നുള്ള നഴ്സുമാരെ ആദരിച്ചു. ഫാ. ജോർജ് കപ്പുകാലായിൽ ഉദ്ഘാടനം ചെയ്തു. മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. ആൻസി ജേക്കബ്, മേരി ജോസഫ്, റെജി പുറക്കാട്ട്, ജോണ്‍സി ബിജു എന്നിവർ പ്രസംഗിച്ചു.