അരങ്ങ് കലോത്സവം: വെള്ളമുണ്ട സിഡിഎസ് ജേതാക്കൾ
1424012
Tuesday, May 21, 2024 7:37 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന "അരങ്ങ്’ മാനന്തവാടി ക്ലസ്റ്റർതല കലോത്സവത്തിൽ വെള്ളമുണ്ട സിഡിഎസ് ജേതാക്കളായി.
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ പനമരം, തൊണ്ടർനാട സിഡിഎസുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അയൽക്കൂട്ടം വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നത്.
സുൽത്താൻ ബത്തേരി, വൈത്തിരി ക്ലസ്റ്റർതല മത്സരങ്ങൾ നടത്തിയിരുന്നു. അരങ്ങ് ജില്ലാതല കലോത്സവം മീനങ്ങാടിൽ സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. സമാപന യോഗത്തിൽ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ വി.കെ. റജീന, പി.എം. സെലീന എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ്‍മാരായ പ്രിയ വീരേന്ദ്രകുമാർ, സി.എൻ. സജ്ന, രജനി ജനീഷ്, ലത ബിജു, ഡോളി രഞ്ജിത് എന്നിവർ പ്രസംഗിച്ചു.