ബസുകൾക്ക് ട്രിപ്പുകൾ നഷ്ടമാവുന്നു
1424002
Tuesday, May 21, 2024 7:37 AM IST
സുൽത്താൻ ബത്തേരി: ട്രാഫിക് തടസം അതിരൂക്ഷമായ ബത്തേരി പട്ടണത്തിലെത്തുന്ന ബസുകൾക്ക് ട്രിപ്പുകൾ മുടങ്ങുന്നതായി പരാതി.
പട്ടണത്തിലേയ്ക്കെത്തുന്ന ബസുകൾ മണിക്കൂറുകളോളം ട്രാഫിക് കുരിക്കിൽപ്പെടുന്നതിനാൽ സമയക്രമം തെറ്റുകയും ട്രിപ്പുകൾ മുടങ്ങാനും ഇടയാക്കുന്നു. ട്രാഫിക് തടസം രൂക്ഷമായതിനാൽ പട്ടണത്തിലോടുന്ന ഓട്ടോറിക്ഷകളും ഓട്ടം പട്ടണത്തിന് പുറത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.
പട്ടണത്തിലേയ്ക്ക് ഓട്ടം വിളിച്ചാൽ വരാൻ മടിക്കുകയാണ് ഓട്ടോ റിക്ഷക്കാർ. ’ഗതാഗത സ്തംഭനം രൂക്ഷമായതിനാൽ പട്ടണത്തിലെത്തേണ്ട ആളുകൾ വാഹനം നഗരത്തിനു പുറത്തിട്ട് പട്ടണത്തിൽ കാൽ നടയായി എത്തിയാണ് കാര്യങ്ങൾ സാധിച്ചു പോകുന്നത്. ട്രാഫിക് പോലീസിനെ സഹായിക്കാൻ പലപ്പോഴും യാത്രക്കാരും ടാക്സി ജീവനക്കാരും രംഗത്തിറങ്ങിയാണ് ഗതാഗത സ്തംഭനത്തിന്റെ ദൈർഘ്യം കുറക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളും പലപ്പോ ട്രാഫിക് ബ്ലോക്കിൽപ്പെടുന്നു.