സി. ഹരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
1423775
Monday, May 20, 2024 5:56 AM IST
പുൽപ്പള്ളി: സമത വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരിയുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വേർപാട് സംഘടനയ്ക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, വി.പി. വർക്കി, വി.ടി. ഫിലിപ്പ്, ഉണ്ണി മൊടക്കല്ലൂർ, ഇ.എ. ശങ്കരൻ, പി.എൻ. ശിവൻ, ബേബി സുകുമാരൻ, വിജയൻ തോപ്രാംകുടി, എം.ടി. കരുണാകരൻ, കെ.സി. ജേക്കബ്, എന്നിവർ പ്രസംഗിച്ചു.