വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
1424145
Wednesday, May 22, 2024 1:58 AM IST
കൊച്ചന്നൂർ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്ക് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
കുന്നത്തേരി കടവാരത്ത് ദാസന്റെ മകൻ അമലാണ്(24) മരിച്ചത്. ഒരു മാസം മുമ്പ് മുലയംപറമ്പത്ത് ക്ഷേത്രത്തിനു സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന അമലിനും കൂട്ടുകാരനും ഓട്ടോയിലെ രണ്ടുപേർക്കും പരിക്കേറ്റിരുന്നു. സംസ്കാരം നടത്തി. മാതാവ്: പ്രിയ. സഹോദരങ്ങൾ: അതുല്ല്യ, ആദർശ്.