വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടത്തി
1423289
Saturday, May 18, 2024 6:02 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. 86 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 117 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 86 മൈക്രോ ഒബ്സർവർമാർ എന്നിവർക്കുള്ള റാൻഡമൈസേഷനാണ് കളക്ടറേറ്റിൽ നടന്നത്.
ജില്ലാ കളക്ടർ ഡോ.രേണു രാജിന്റെ നേതൃത്വത്തിൽ നടന്ന റാൻഡമൈസേഷനിൽ മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും സബ് കളക്ടറുമായ മിസാൽ സാഗർ ഭരത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി എന്നിവർ പങ്കെടുത്തു.
റാൻഡമൈസേഷനുശേഷം വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് തയാറാക്കി. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥർക്ക് 23, 28, ജൂണ്‍ മൂന്ന് തീയതികളിൽ കളക്ടറേറ്റ് എപിജെ ഹാളിൽ പരിശീലനം നൽകും.