പുൽപ്പള്ളി ക്ഷീര സംഘത്തിൽ കർഷക മേഖലാ യോഗങ്ങൾക്ക് തുടക്കമായി
1423094
Friday, May 17, 2024 6:44 AM IST
പുൽപ്പള്ളി: പുൽപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘവും മിൽമയും സംയുക്തമായി പുൽപ്പള്ളി ക്ഷീര സംഘത്തിൽ മേഖലാതല യോഗങ്ങൾക്ക് തുടക്കം കുറിച്ചു. 2024-2025 വർഷത്തെ മിൽമയുടെ പുതിയ പദ്ധതികൾ ക്ഷീര കർഷകരിലേക്ക് എത്തിക്കുന്നതിനും ആനുകൂല്യങ്ങൾ ആവശ്യമായ കർഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുമാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
തുടർന്ന് 20ന് പുൽപ്പള്ളിയിലും 22ന് ചെറ്റപ്പാലത്തും 25ന് ചീയന്പം ഷെഡിലും 27ന് വീട്ടിമൂലയിലും 29ന് പാക്കത്തും യോഗങ്ങൾ നടത്തുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.
അമരക്കുനി ഉദയം വായനശാലയിൽ നടന്ന മേഖലാ യോഗം മിൽമ വയനാട് പി ആൻഡ് ഐ ഹെഡ് ബിജു സ്ക്കറിയ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു.
മിൽമ സീനിയർ സൂപ്പർ വൈസർ ഷിജോ മാത്യു തോമസ്, എംആർഡിഎഫ് മാർക്കറ്റിംഗ് ഓഫീസർ സി. രാജൻ, ഡയരക്ടർമാരായ ജോളി റെജി, റീന സണ്ണി, വി.എം. ജയചന്ദ്രൻ, യു.എൻ. കുശൻ, സെക്രട്ടറി എം.ആർ. ലതിക എന്നിവർ പ്രസംഗിച്ചു.