കാർഷികവിള സംസ്കരണം: ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു
1423292
Saturday, May 18, 2024 6:02 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പട്ടികവർഗ കർഷക ഉത്പാദക സംഘാംഗങ്ങൾക്ക് സൗജന്യമായി ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു. കാർഷിക വിളകൾ ഉയർന്ന ഗുണമേൻമയിൽ സംസ്കരിക്കുന്നതിനാണ് ഒന്നിന് 9,000 രൂപ വിലയുള്ള ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തത്.
സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.വി.കെ. സജീഷ്, ലിജോ തോമസ് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ടെക്നിക്കൽ ഓഫീസർ വി.എസ്. ബിനോയ്, പട്ടികവർഗ കർഷക ഉത്പാദക സംഘം ചെയർപേഴ്സണ് ശ്രീജ സുഭാഷ്, സെക്രട്ടറി വി. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.