റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു
1424008
Tuesday, May 21, 2024 7:37 AM IST
ഊട്ടി: ഊട്ടി-കുന്നൂർ ദേശീയ പാതയിലെ കെഎൻആർ നഗർ, കുറുന്പാടി ഭാഗങ്ങളിൽ റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള ആനകളാണ് കൂട്ടത്തോടെ ഇറങ്ങുന്നത്.
ഇത്കാരണം വാഹന യാത്രക്കാർ ഭീതിയിലായിരിക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവരോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
വനംവകുപ്പ് ഈ ഭാഗങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.