ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Monday, August 26, 2024 4:56 AM IST
കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​മാ​വാ​ൻ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി.

എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭ​വ​ന​സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ച​ല​ഞ്ച് ന​ട​ത്തി​യ​ത്. 1500 ഓ​ളം ബി​രി​യാ​ണി പാ​യ്ക്ക​റ്റു​ക​ളാ​ണ് വോ​ള​ണ്ടി​യേ​ഴ്സ് കു​റ​ഞ്ഞ മ​ണി​ക്കൂ​റു​ക​ൾ​ക്കൊ​ണ്ട് വി​ൽ​പ​ന ന​ട​ത്തി​യ​ത് സു​നി​ൽ നെ​ല്ലി​പ്പൊ​യി​ലാ​ണ് ബി​രി​യാ​ണി ത​യാ​റാ​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.


പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​സ്മി​ത, വോ​ള​ണ്ടി​യ​ർ ലീ​ഡേ​ഴ്സാ​യ ബ്രി​ന്‍റോ റോ​യ്, ലി​യാ ജോ​സ​ഫ്, കെ​വി​ൻ റോ​യ്, ഗ്ര​ഫി​ൻ മേ​രി ബി​നോ​യ്, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.