ഓണം സംഗീത ആൽബം പ്രകാശനം ചെയ്തു
1452706
Thursday, September 12, 2024 4:37 AM IST
കൂരാച്ചുണ്ട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കെ.എസ്. കോയ അനുസ്മരണ പരിപാടിയോടനുമ്പന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ പേരാമ്പ്ര മേഖലാ കമ്മിറ്റി ഒരുക്കിയ ഓണം സംഗീത ആൽബം "നിനവിലെ പൂക്കാലം' സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിത്സൻ സാമുവേൽ പ്രകാശനം ചെയ്തു.
ആംസിസ് മുഹമ്മദ് രചനയും പ്രേമൻ പാമ്പിരിക്കുന്ന് സംഗീതവും നൽകിയ ആൽബം ചിത്രകാരനും നടനുമായ സുരേഷ് കനവാണ് സംവിധാനം നിർവഹിച്ചത്.
നന്മ കലാകാരൻമാരാണ് പാടിയതും അഭിനയിച്ചതും. ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം സത്യവ്രതൻ, ജില്ലാ സെക്രട്ടറി രാജീവൻ മഠത്തിൽ, ട്രഷറർ ഗിരീഷ് ഇല്ലത്ത്താഴം, പ്രദീപ് ഗോപാൽ, രവി കൊഴക്കോടൻ, ജോസ് കുരാച്ചുണ്ട്, ലതാ നരായണൻ, പ്രമീള സോപാനം തുടങ്ങിയവർ പങ്കെടുത്തു.