എന്‍.പി. മൊയ്തീന് അനുസ്മരണം നടത്തി
1452700
Thursday, September 12, 2024 4:30 AM IST
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന എന്‍.പി. മൊയ്തീന്റെ ഒന്‍പതാം ചരമദിനത്തില്‍ ഡിസിസി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു എൻ.പി. മൊയ്തീനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
നെഹ്റുവിയന്‍ ആദര്‍ശങ്ങളില്‍ അദ്ദേഹത്തിന് അടിയുറച്ച് നില്ക്കാന് സാധിച്ചെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ കെ. രാമചന്ദ്രന്, കെ.പി. ബാബു, പി.എം. അബ്ദുറഹ്മാന്, എന്‍സിപി സംസ്ഥാന സെക്രട്ടറി അഡ്വ. എം. ആലിക്കോയ, ആര്. ഷെഹിന്, കെ.സി. ശോഭിത തുടങ്ങിയവര്‍ പ്രസംഗിച്ചു.