കുടുംബശ്രീ ഓണം വിപണന മേള
1452448
Wednesday, September 11, 2024 5:01 AM IST
നന്മണ്ട: നന്മണ്ട പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള പഞ്ചായത്ത് പരിസരത്ത് ആരംഭിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. രാജൻ, ഹരിദാസൻ, റസിയ തൊട്ടായി, കുണ്ടൂർ ബിജു, പ്രതിഭ രവീന്ദ്രൻ, വിജിത എന്നിവർ പ്രസംഗിച്ചു.
മുക്കം: കുടുംബശ്രീ ഓണം വിപണനമേളക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത്, ഷീന സുധീർ, വി. ഷംലൂലത്ത്, അൽഫോൻസ ബിജു, സിജി ബൈജു, സന്തോഷ് സെബാസ്റ്റ്യൻ, അബ്ദുൽ ഗഫൂർ, കെ.പി. ശ്രീകല, ആൻസി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ടിൽ ഓണം വിപണന മേളയ്ക്ക് തുടക്കം കുറിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കെ. ഹസീന, ഒ.കെ. അമ്മദ്, ഡാർലി ഏബ്രഹാം, സിമിലി ബിജു, കാർത്തിക വിജയൻ എന്നിവർ പ്രസംഗിച്ചു.