‘പൊന്നാങ്കയം-അന്പലപ്പടി റോഡ് നന്നാക്കണം’
1452451
Wednesday, September 11, 2024 5:01 AM IST
തിരുവന്പാടി: തിരുവന്പാടി പഞ്ചായത്തിലെ പൊന്നാങ്കയം -ചീവീട്മുക്ക്- കരിയാത്തൻപാറ - അന്പലപ്പടി റോഡ് കാടുമൂടിയ നിലയിൽ. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്.
കാട് വെട്ടിത്തെളിക്കുന്നതിനോ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.അന്പലപ്പടിയിലേക്കുള്ള ബദൽ റോഡുകൂടിയാണിത്.
റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് സിപിഎം പൊന്നാങ്കയം മേഖല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റിയംഗം സി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സാജുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജോസ് മാത്യു, ബെന്നി മണലതറപ്പിൽ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.