വീടിനുള്ളിൽ പെരുമ്പാമ്പ്, കൃഷിയിടത്തിൽ കാട്ടുപന്നികൾ; ജീവിക്കാൻ വയ്യാതെ കർഷകർ
1452705
Thursday, September 12, 2024 4:37 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ വാർഡ് പത്തിൽപ്പെട്ട ഇല്ലത്ത് ബാലൻ-ദേവി ദമ്പതികളുടെ വീടിന്റെ മേൽക്കൂരയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പുലർച്ചെയാണ് പെരുന്പാന്പിനെ കണ്ടത്. വീട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ നാട്ടുകാരിൽ ചിലർ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇവർ പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.
പത്താം വാർഡിന്റെ എതിർവശത്തുള്ള പന്ത്രണ്ടാം വാർഡിൽ കാട്ടുപന്നി വിളയാട്ടമാണ്. കർഷക വാഴയിൽ മേരി സ്കറിയയുടെ കൃഷിയിടത്തിൽ രണ്ടായിരത്തോളം ചവട് കപ്പ നട്ടതിൽ ശേഷിക്കുന്നത് നാമമാത്രം. കഴിഞ്ഞ ദിവസവും പറമ്പിൽ നിന്ന് ഇരുപതോളം ചുവട് കപ്പ പന്നികൾ കുത്തി നശിപ്പിച്ചു.
പണം മുടക്കി ചുറ്റും സംരക്ഷണ വേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇതും മറികടന്നാണ് കാട്ടുപന്നികളുടെ വിളയാട്ടം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പ് ലൈസൻസുള്ള ഷൂട്ടർമാർ കാട്ടുപന്നികളെ പിടിക്കാൻ ശ്രമിച്ചെങ്കിലും പന്നികൾ ഓടി രക്ഷപ്പെടുകയായിരുന്നു.