പഴം പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു
1452695
Thursday, September 12, 2024 4:30 AM IST
കൂടരഞ്ഞി: കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പഴം പച്ചക്കറി വിപണന ചന്തയുടെ തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം കൂടരഞ്ഞി ടൗണിൽ
എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് മുഖ്യാതിഥിയായി. ചടങ്ങിൽ വിവിധ സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. രവീന്ദ്രൻ, റോസ്ലി ജോസ്, അംഗങ്ങളായ ജെറീന റോയ്, ബാബു മൂട്ടോളി, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ അനൂപ്, ഷഹാന, ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.