കോണ്ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1452453
Wednesday, September 11, 2024 5:01 AM IST
താമരശേരി: കോണ്ഗ്രസ് താമരശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, അഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് എം. സി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെന്പർ പി.സി. ഹബീബ് തന്പി ഉദ്ഘാടനം ചെയ്തു. പി. ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, കെ. പി. കൃഷ്ണൻ, സി. മുഹ്സിൻ, എം. പി. സി. ജംഷിദ്, വി. ആർ. കാവ്യ, ചിന്നമ്മ ജോർജ്, സി. ഉസ്സയിൻ, ഖദീജ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.
കോടഞ്ചേരി: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു. തിരുവന്പാടി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.അലക്സ് തോമസ്, ജോബി ജോസഫ്, കെ.എം. പൗലോസ്, ജോസ് പൈക, അന്നക്കുട്ടി ദേവസ്യ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജോണ്സണ് താന്നിക്കൽ, പോളി കാരക്കട, പയസ് വെട്ടിക്കാട്ട്, ഷാജി ഒറ്റപ്ലാക്കൽ, ജോണ്സണ് എട്ടിയിൽ, ബേബി തേക്കാനത്ത്, ജോസ് കോട്ടക്കുന്ന് എന്നിവർ നേതൃത്വം നൽകി.