വയറിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു
1452302
Tuesday, September 10, 2024 11:15 PM IST
നാദാപുരം: വയറിംഗ് ജോലിക്കിടെ നാദാപുരം കക്കം വെള്ളിയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. പുളിക്കൂൽ മരക്കാട്ടേരി ജാഫറാ (40)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്.
സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മൂസ.മാതാവ്: ഫാത്തിമ. ഭാര്യ: അസ്മിദ. മകൻ: മുഹമ്മദ്. സഹോദരൻ: അൽഖമത്ത്.