ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: മക്കള്‍
1452438
Wednesday, September 11, 2024 4:32 AM IST
കോഴിക്കോട് : ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മലയാള ചലച്ചിത്ര കാണികള്‍(മക്കള്‍) യോഗം ആവശ്യപ്പെട്ടു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്ണമാകുമായിരുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഐ. അജയന്, എ.ശിവശങ്കരന് ടി.പി.വാസു, ജെ.ആര്. ജോണ്സണ്, ജയിംസ് ജോബ്, സി.കെ. മണ്‍സൂര്‍, എ.സി.ഗീവര്‍, സി.സി. മനോജ്, സി. വി. ജോസി എന്നിവര്‍ പ്രസംഗിച്ചു.