പ്രഫഷണല്‍ കോഴ്സുകള്‍: ആറു പോളിടെക്നിക്കുകള്‍ക്ക് കൂടി അംഗീകാരം
1452439
Wednesday, September 11, 2024 4:32 AM IST
കോഴിക്കോട്: കേരളാ സര്‍ക്കാര്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ കീഴില്‍ എഐസിടിഇയുടെ അംഗീകാരത്തോടെ 2024 അധ്യയന വര്‍ഷത്തില്‍ തുടങ്ങുന്ന ഡിപ്പോമ ഫോര്‍ വര്‍ക്കിംഗ് പ്രഫഷണല്‍ കോഴ്സുകള്‍ നടത്താന്‍ ആറു കോളജുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു.
ജെഡിടി ഇസ്ലാം പോളിടെക്നിക് കോളജ് കോഴിക്കോട്, മലബാര്‍ പോളിടെക്നിക് കോളജ് ചെറുപ്പുളശേരി , രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി നഗരൂര്‍ ആറ്റിങ്ങല്‍, ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കങ്കഴ കോട്ടയം, സെന്‍മേരി പോളിടെക്നിക് കോളജ് പാലക്കാട്, കൂട്ടുകാരന് പോളിടെക്നിക് കോളജ് എറണാകുളം എന്നിവിടങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്.
മാത്തമാറ്റിക്, ഫിസിക്, കെമിസ്ട്രി എന്നിവ ഐച്ഛിക വിഷമയമായി പ്ലസ്ടു/വിഎച്ച്എസ്ഇ തുല്യയോഗ്യത വേണം. ചില ബ്രാഞ്ചുകളില്‍ കെമിസ്ട്രിക്ക് പകരം എഐസിടിഇ നിര്‍ദേശിച്ചിട്ടുള്ള വിഷയമായാലും മതി. ഐടിഐ ട്രേഡ്, കെജിസിഇ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.