മാലിന്യമുക്തം കാന്പയിൻ: പേരാന്പ്ര ബ്ലോക്കുതല സമിതി രൂപവത്കരിച്ചു
1452447
Wednesday, September 11, 2024 5:01 AM IST
പേരാന്പ്ര: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 31 വരെ സംഘടിപ്പിക്കുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി നടത്തിയ പേരാന്പ്ര ബ്ലോക്കു തല നിർവഹണ സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി. കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.ടി. പ്രസാദ്, പേരാന്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്,
കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, ടി. പി. കുഞ്ഞനന്ദൻ, ബാബു തത്തക്കാടൻ, ഗോപാലകൃഷ്ണൻ തണ്ടോറപാറ, ടി.പി മുഹമ്മദ്, കെ.എം. ബാലകൃഷ്ണൻ, പി. മോനിഷ, ശ്രീധരൻ മുതുവണ്ണാച്ച തുടങ്ങിയവർ സംബന്ധിച്ചു.