യാത്രയയപ്പ് നൽകി
1452462
Wednesday, September 11, 2024 5:09 AM IST
മുക്കം: കൊടിയത്തൂർ വില്ലേജ് ഓഫീസിൽ നാലു വർഷത്തെ സേവനത്തിനു ശേഷം താമരശേരി ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ച കെ.ഷിജു, സർവീസിൽ നിന്നു വിരമിച്ച വില്ലേജ് അസിസ്റ്റന്റ് എം.കെ. ചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
എൻ. കെ. അബ്ദുറഹിമാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, വി. ഷംലൂലത്ത്, സിജി കുറ്റികൊന്പിൽ, ടി.കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.