ജനപ്രതിനിധികളുടെ സമരം യുഡിഎഫ് ഏറ്റെടുക്കും
1452455
Wednesday, September 11, 2024 5:09 AM IST
കൂടരഞ്ഞി: കൂടരഞ്ഞിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കാത്തതിലും മുഴുവൻ സമയ ഒപി നടത്താത്തതിലും പ്രതിഷേധിച്ച് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. 13ന് രാവിലെ 10.30ന് കൂടരഞ്ഞി പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. യോഗത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു.
കണ്‍വീനർ സിബു തോട്ടത്തിൽ, മുഹമ്മദ് പതിപ്പറന്പിൽ, അബ്ദുൾ ജബ്ബാർ, സണ്ണി പെരികിലം തറപ്പേൽ, പഞ്ചായത്ത് അംഗങ്ങളായ ജോണി വാളിപ്ലാക്കൽ, മോളി തോമസ്, ബോബി ഷിബു, റഷീദ് മൗലവി, ജോസ് ഞാവള്ളിൽ, ജോർജ് തറപ്പേൽ, ജോർജ് കുട്ടി കക്കാടംപൊയിൽ തുടങ്ങിയവർ പ്രസംഗിച്ചു.