കൊടിയത്തൂരിൽ ഓണചന്തയാരംഭിച്ചു
1452701
Thursday, September 12, 2024 4:30 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ ഓണചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, കൊടിയത്തൂർ കൃഷിഭവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓണചന്തയാരംഭിച്ചത്. പന്നിക്കോട്-ചുള്ളിക്കാപറമ്പ് റോഡരികിലാണ് സ്റ്റാളുകൾ സജ്ജീകരിച്ചത്.
കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച വിവിധ നാടൻ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ അച്ചാറുകൾ,നാടൻ പലഹാരങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവ വിപണന മേളയിൽ ലഭ്യമാണ്. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൂഫിയാൻ ആദ്യ വിൽപന ഏറ്റുവാങ്ങി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസൻ, മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ഫാത്തിമ നാസർ, എം.കെ. മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.