വരുമാന സര്‍ട്ടിഫിക്കറ്റിന് സത്യവാങ്മൂലം ജനദ്രോഹനടപടി: കേരളാ കോണ്‍- എം
1452694
Thursday, September 12, 2024 4:30 AM IST
കോഴിക്കോട്: വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സത്യവാങ്മൂലം ഒപ്പിട്ടു നല് കണമെന്നും അതില്‍ പിശകു കണ്ടെത്തിയാല്‍ നിയമ നടപടി കൈക്കൊള്ളുമെന്നുമുള്ള ലാന്‍ഡ് റവന്യൂ കമ്മീക്ഷണറുടെ ഉത്തരവ് തികഞ്ഞ ജനദ്രോഹ നടപടിയാണെന്ന് കേരളാ കോണ്‍ഗ്രസ്-എം അഭിപ്രായപ്പെട്ടു.
വന്യ മൃഗ ശല്യവും കാലാവസ്ഥാ വൃതിയാനവും കെടുതികളും മൂലം കഷ്ടപ്പെടുന്ന സാധാരണ കര്‍ഷകര്‍ക്ക് ഭൂമിയും വീടുമുണ്ടെന്ന കാരണം പറഞ്ഞ് വരുമാന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു.
മക്കളുടെ പഠനകാര്യങ്ങള്ക്കോ, വിവാഹകാര്യങ്ങള്ക്കോ വായ്പയെടുക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള റവന്യൂ കമ്മീക്ഷണറുടെ നടപടി റവന്യൂ മന്ത്രി ഇടപെട്ട് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അധ്യക്ഷതവഹിച്ചു. കെ.എം.പോള്‍സണ്‍, ബേബി കാപ്പുകാട്ടില്‍, കെ.കെ. നാരായണന്, ബോബി മൂക്കന് തോട്ടം, വിനോദ് കിഴക്കയില്‍ സുരേന്ദ്രന് പാലേരി, എന്നിവര്‍ പ്രസംഗിച്ചു.