വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥനു ദാരുണാന്ത്യം
1452305
Tuesday, September 10, 2024 11:15 PM IST
കൊയിലാണ്ടി: വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ചു മരണമടഞ്ഞു. മണമൽ സ്വദേശി വളാശേരിതാഴ (ഹരിതം) ദിനേശാ (മണി-56)ണ് മരിച്ചത്.
റോഡരികിൽ നിൽക്കുകയായിരുന്ന ദിനേശിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ദിനേശിനെ ഏറെനേരം കഴിഞ്ഞാണ് ഓവുചാലിൽ തലകീഴായി കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ ഭാര്യയും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന അയൽവാസി ശ്രീലക്ഷ്മിയിൽ സംഗീതിനും പരിക്കുണ്ട്.
ഫുട്ബോൾ താരവും കരാട്ടെ അധ്യാപകനുമായിരുന്നു മണി. പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. അമ്മ: ദമയന്തി. ഭാര്യ: സംഗീത. മക്കൾ: അദ്രിനാഥ്, ആദിനാഥ്. സഹോദരങ്ങൾ: കെ.അനീഷ്, അജിത (താലൂക്കാശുപത്രി ജീവനക്കാരി).