"പെൻഷൻ പരിഷ്കരിക്കണം'
1452450
Wednesday, September 11, 2024 5:01 AM IST
കൂരാച്ചുണ്ട്: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമവും വാർഷിക പൊതുയോഗവും സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. എം. എം. ദേവസ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ. സി. ഗോപാലൻ, ജില്ലാ സെക്രട്ടറി ഒ. എം. രാജൻ, എ. കെ.രാധാകൃഷ്ണൻ, സെക്രട്ടറി വി. സി. ശിവദാസൻ, എ.ജെ. ചെറിയാൻ, റോയി ചെറിയാൻ, തോമസ് ജോസഫ് എടാട്ട്, തോമസ് ആഗസ്തി മുണ്ടയ്ക്കൽ, ലൗലി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.