കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ചെറു മത്സ്യങ്ങളെ പിടിക്കുന്നതും വില്പന നടത്തുന്നതും നിരോധിച്ചു. ഹാർബർ ഏകോപന സമിതിയുടേതാണ് തീരുമാനം.
ചോന്പാല ഹാർബർ കമ്മിറ്റിയും ഇത്തരത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. കൊയിലാണ്ടി ഹാർബർ ഏകോപന സമിതി പ്രസിഡന്റ് മണി, സെക്രട്ടറി കെ. കെ. വൈശാഖ്, കെ. പി. സുരേശൻ എന്നിവരാണ് തീരുമാനം അറിയിച്ചത്.