ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാവും
1452699
Thursday, September 12, 2024 4:30 AM IST
കോഴിക്കോട്: ജില്ലയിലെ മുഴുവൻ ഓഫീസുകളും ഡിസംബർ 30 നകം ഹരിത ഓഫീസുകളാവും. മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യ ക്ഷതയിൽ നേരത്തെ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.
ഹരിത ഓഫീസുകൾ എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ വകുപ്പുകളും ഊർജിതമായ നടപടികൾ കൈകൊള്ളണമെന്ന് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ ആവശ്യപ്പെട്ടു. സ്വച്ഛതാ ഹി സേവ, മാലിന്യമുക്ത നവകേരളം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ നടന്ന വകുപ്പ് മേധാവിമാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം. ഗൗതമൻ, കെ.പി. രാധാകൃഷണൻ, വിമൽ തുടങ്ങിയവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.