എസ്റ്റേറ്റ് മുക്ക് -തലയാട് റോഡിൽ ദുരിതയാത്ര
1452449
Wednesday, September 11, 2024 5:01 AM IST
താമരശേരി: എസ്റ്റേറ്റ് മുക്ക് -തലയാട് റോഡിൽ യാത്രാദുരിതം പേറി നാട്ടുകാർ. തെച്ചി ഭാഗത്തു 800 മീറ്ററോളം ദൂരം റോഡിലെ ടാറിംഗ് പൊളിച്ചിട്ടിട്ടു നാലുമാസത്തോളമായി. എസ്റ്റേറ്റ്മുക്ക് മുതൽ തലയാട് വരെയുള്ള ആറ് കിലോമീറ്റർ ദൂരം റീടാറിംഗിന് അനുമതിയായതിൽ 800 മീറ്റർ ഒഴികെ ബാക്കി ഭാഗം ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
ടാറിംഗ് മൊത്തമായി ഇളക്കി പല ഭാഗത്തും ക്വാറി വെയ്സ്റ്റു നിരത്തിയിരിക്കുകയാണ്. പൊളിച്ചിട്ട ഭാഗത്ത് വെള്ളക്കെട്ടും കൂടിയായതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്.
റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. നാട്ടുകാർ പിഡബ്ല്യുഡി അധികൃതർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല. റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.