തോണി മറിഞ്ഞു പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1452549
Wednesday, September 11, 2024 10:48 PM IST
കോഴിക്കോട്: ചാലിയാറിൽ തോണി മറിഞ്ഞു കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. താമരശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസി (54)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്.
ചെറുവണ്ണൂർ കൊളത്തറ മാട്ടുമ്മലിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മാട്ടുമ്മലിൽ നിന്നു ചെറിയമാടിലേക്കു വരുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച തോണിയാണ് ഒഴുക്കിൽപെട്ടു മറിഞ്ഞത്.
നാലുപേരെ അപ്പോൾത്തന്നെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു. അവിവാഹിതനായ ചന്ദ്രദാസ് നാടകകൃത്തും സംവിധായകനുമായിരുന്നു. പരേതരായ കാഞ്ചോൻ- ചിരിത ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, ഗംഗാധരൻ, ശാന്ത, ശ്രീധരൻ, ബാബുരാജൻ, ശോഭന.