മെഡിക്കൽ ക്യാന്പ് നടത്തി
1452452
Wednesday, September 11, 2024 5:01 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത്, ഗവ. ഹോമിയോപതി ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാന്പ് നടത്തി.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സൗജന്യ ഹോമിയോ മരുന്ന് കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വി.എസ്. രവീന്ദ്രൻ, റോസിലി ജോസ്, ജോസ് തോമസ് മാവറ, ബോബി ഷിബു, ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ,മോളി തോമസ്, വി.എ. നസീർ, ഡോ. ലിയ, ഡോ. കൃഷ്ണേന്ദു, ഡോ. ഹബീനത്ത് എന്നിവർ പങ്കെടുത്തു.