അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണമെന്ന്
1452709
Thursday, September 12, 2024 4:37 AM IST
പേരാമ്പ്ര: പട്ടണത്തിലെ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ഉന്തുവണ്ടിയിൽ പേരാമ്പ്ര ടൗണിൽ കച്ചവടം ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തയാറാകുമെന്ന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് പറഞ്ഞു.
പേരാമ്പ്രയിലും പരിസരങ്ങളിലും ഓണത്തിന് മുൻപ് തന്നെ യാതൊരു മാനദണ്ഡവും പാലിക്കാതെ തുടങ്ങിയ തെരുവു കച്ചവടങ്ങൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രകടനവും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഷെരിഫ് ചിക്കിലോട് അധ്യക്ഷത വഹിച്ചു. ഒ.പി. മുഹമ്മദ്, എൻ.പി. വിധു, സി.എം. അഹമ്മദ് കോയ, മുനീർ അർശ്, സന്ദീപൻ കോരൻകണ്ടി, വി.പി. സുരേഷ്, വി.എൻ. നൗഫൽ, വിജയലക്ഷ്മി നമ്പ്യാർ, ജലജ ചന്ദ്രൻ, ഫിറാസ് ഫിലിപ്സ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.