കൂരാച്ചുണ്ട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ "ഓണം സമൃദ്ധി' 2024 കർഷക ചന്ത കൂരാച്ചുണ്ട് എ-ഗ്രേഡ് പച്ചക്കറി വിപണന-സംഭരണ കേന്ദ്രത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ സിമിലി ബിജു, ഡാർലി ഏബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, സിനി ഷിജോ, എൻ.ജെ. ആന്‍സമ്മ, വിൻസി തോമസ്, കൃഷി ഓഫീസർ വിധു, അഗസ്റ്റിൻ കാരക്കട, ജോൺസൺ കരിങ്ങട എന്നിവർ പങ്കെടുത്തു.