സൂപ്രണ്ട് ഓഫീസ് ബിജെപി ഉപരോധിച്ച ു
1452698
Thursday, September 12, 2024 4:30 AM IST
കോഴിക്കോട്: ബീച്ച് ജനറൽ ഹോസ്പ്പിറ്റൽ ഒപി കൗണ്ടറിന് മുന്നിൽ മലിനജലം രൂപപ്പെട്ടതിൽ
പ്രതിഷേധിച്ച് ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
തുടർന്ന് സൂപ്രണ്ട് ഇൻ ചാർജായ ഡോ. ഷാജഹാനുമായി നടന്ന ചർച്ചയിൽ കോർപറേഷനുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ്, ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ, സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ, കോ കൺവീനർമാരായ അരുൺ രാമദാസ് നായ്ക്ക്, രൂപേഷ് രവി, ഏരിയ പ്രസിഡന്റ് ടി.പി. സുനിൽ രാജ്, ജനറൽ സെക്രട്ടറി കെ. ബസന്ത് എന്നിവർ നേതൃത്വം നൽകി.