ചോദ്യപേപ്പര്‍ ചോർച്ച; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു
1452707
Thursday, September 12, 2024 4:37 AM IST
താമരശേരി: എസ്എസ്എല്‍സി ഓണപരീക്ഷ ചോദ്യപേപ്പര്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി ചോർത്തി നൽകുന്നതിൽ പ്രതിഷേധിച്ച് കെഎസ്യു താമരശേരി വിദ്യാഭ്യാസ ജില്ല
ഡിഇഒയെ ഉപരോധിച്ചു.
ചോദ്യപേപ്പറുകൾ സ്വകാര്യ ട്യൂഷൻ സെന്ററുകൾ വഴി ചോരുന്നത് ആവർത്തിക്കപ്പെടുകയാണ്. ഇത് ട്യൂഷൻ സെന്ററുകളെ ആശ്രയിക്കാത്ത വിദ്യാർഥികളോടുള്ള വഞ്ചനയാണ്. അടിയന്തര നടപടികൾ സ്വീകരിക്കാതെ സ്വകാര്യ ട്യൂഷൻ കൊള്ളയ്ക്ക് കുട പിടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് എന്നാരോപിച്ചാണ് കെഎസ്യു പ്രവർത്തകർ ഉപരോധം നടത്തിയത്.
തുടർന്ന് കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ മാത്യു, ജില്ലാ സെക്രട്ടറി ഹാദി ആരാമ്പ്രം, ആനന്ദ് കിരൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.