കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഇ​ത്ര​യും കാ​ലം പൂ​ഴ്ത്തി​വ​ച്ച​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​ത്തേ​റ്റ പ്ര​ഹ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ്ത്രീ​ക​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​ത്. ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ സ​ര്‍​ക്കാ​ര്‍ കേ​ര​ളം ഭ​രി​ച്ചി​ട്ടി​ല്ല.​ഹേ​മ ക​മ്മി​റ്റി പൂ​ര്‍​ണ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി​ക്ക് വി​ടാ​നു​ള്ള കോ​ട​തി​യു​ടെ തീ​രു​മാ​നം സ​ര്‍​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

മു​കേ​ഷി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ അ​പ്പീ​ല്‍ കൊ​ടു​ക്കാ​നു​ള്ള എ​സ്‌​ഐ​ടി​യു​ടെ നീ​ക്കം സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ സ്ത്രീ ​സൗ​ഹൃ​ദ നി​ല​പാ​ടി​ലെ ഇ​ര​ട്ട​ത്താ​പ്പ് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യ​താ​യും കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.