ഡി​ജി കേ​ര​ളം; കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ സ​ര്‍​വേ​യ്ക്ക് തു​ട​ക്ക​മാ​യി
Monday, August 26, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്ന "ഡി​ജി കേ​ര​ളം' പ​ദ്ധ​തി​യു​ടെ മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ സ​ര്‍​വേ​യ്ക്ക് തു​ട​ക്ക​മാ​യി. എ​ര​ഞ്ഞി​പ്പാ​ലം സി​ഡി​എ കോ​ള​നി പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ര്‍​വേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഡോ. ​എം. ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​യാ​യി. സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ലൂ​ടെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​യ കേ​ര​ളം സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി മാ​റു​ന്ന ച​രി​ത്ര മൂ​ഹൂ​ര്‍​ത്തി​ത്തി​ന് ഈ ​വ​ര്‍​ഷ​ത്തെ കേ​ര​ള​പ്പി​റ​വി ദി​നം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ മാ​റ​ണ​മെ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ട്.


ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡി​ജി കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഇ-​ഗ​വേ​ണ​ന്‍​സി​ന്‍റെ പു​തി​യ ത​ല​ത്തി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള 900ലേ​റെ സേ​വ​ന​ങ്ങ​ള്‍ ഇ​തി​ന​കം ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കാ​നാ​യി. നേ​ര​ത്തേ പ​ല ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യാ​ല്‍ മാ​ത്രം ല​ഭി​ക്കു​ന്ന രേ​ഖ​ക​ള്‍ വീ​ടു​ക​ളി​ലി​രു​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​തി​ലൂ​ടെ സാ​ധി​ച്ചു.


ഭ​ര​ണ​നി​ര്‍​വ​ഹ​ണം കൂ​ടു​ത​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​ന്‍ ഇ-​ഗ​വേ​ണ​ന്‍​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ട​ക്കം മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് സാ​ധി​ച്ചു. ഡി​ജി കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ഈ ​നേ​ട്ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കി മാ​റ്റാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​യു. ബി​നി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ സി. ​രേ​ഖ, ഒ.​പി. ഷി​ജി​ന, പി. ​ദി​വാ​ക​ര​ന്‍, ഡോ. ​എ​സ്. ജ​യ​ശ്രീ, പി.​സി. രാ​ജ​ന്‍, കൃ​ഷ്ണ​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഒ. ​സ​ദാ​ശി​വ​ന്‍, എ​ന്‍.​സി. മോ​യി​ന്‍​കു​ട്ടി, കെ. ​മൊ​യ്തീ​ന്‍ കോ​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.