തെ​ങ്ങി​ന്‌ വ​ളം പ​ദ്ധ​തി: ഓ​മ​ശേ​രി​യി​ൽ ടോ​ക്ക​ൺ വി​ത​ര​ണം തു​ട​ങ്ങി
Monday, August 26, 2024 4:56 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത്‌ ന​ട​പ്പി​ലാ​ക്കു​ന്ന തെ​ങ്ങി​ന്‌ വ​ളം വി​ത​ര​ണം പ​ദ്ധ​തി​യു​ടെ ടോ​ക്ക​ൺ വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു ടോ​ക്ക​ൺ കൈ​മാ​റി. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ക​രു​ണാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്ദു​ൾ നാ​സ​ർ, എം.​എം. രാ​ധാ​മ​ണി, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര, ഇ​ബ്രാ​ഹീം ഹാ​ജി പാ​റ​ങ്ങോ​ട്ടി​ൽ, ബീ​ന പ​ത്മ​ദാ​സ്‌, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ്‌ ലു​ഖ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 7,99,800 രൂ​പ​യും ഗു​ണ​ഭോ​ക്തൃ വി​ഹി​തം 2,66,600 രൂ​പ​യു​മു​ൾ​പ്പ​ടെ 10,66,400 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്‌. ഒ​ന്ന് മു​ത​ൽ 13 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ടോ​ക്ക​ൺ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.

14 മു​ത​ൽ 19 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക്‌ നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ ഓ​മ​ശേ​രി​യി​ലെ പ​ഞ്ചാ​യ​ത്ത്‌ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ടോ​ക്ക​ൺ വി​ത​ര​ണം ചെ​യ്യും.