വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Monday, August 26, 2024 4:44 AM IST
നാ​ദാ​പു​രം: മാ​ഹി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ​മ​ദ്യ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ.

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ്റം അ​ലി (43) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് 500 എം​എ​ല്ലി​ന്‍റെ 17 കു​പ്പി മാ​ഹി മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ നാ​ദാ​പു​രം-​ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം.


വാ​ണി​മേ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ട്ടേ​ഴ്സി​ലും മ​റ്റും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു മ​ദ്യം.